അതേസമയം, ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിന്റെ 71ാം ജന്മദിനത്തോടനുബന്ധിച്ച് ബര്‍ലിന്‍ ഉള്‍പ്പെടെയുള്ള എഴുപതിലധികം ജര്‍മ്മന്‍ നഗരങ്ങളില്‍ 'ൈ്രഫഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍' പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വന്‍ കാലാവസ്ഥാ പ്രതിഷേധങ്ങള്‍ അരങ്ങേറി. 'നിങ്ങളുടെ കാലാവസ്ഥാ കടം വീട്ടുക' (Pay your climate debt) എന്ന മുദ്രാവജ്യമുയര്ത്തിയായിരുന്നു പ്രക്ഷോഭം. 2025~ല്‍ രാജ്യാന്തര കാലാവസ്ഥാ ധനസഹായത്തിനായി വാഗ്ദാനം ചെയ്ത 6 ബില്യണ്‍ യൂറോയ്ക്ക് പകരം 4.7 ബില്യണ്‍ യൂറോ മാത്രമാണ് ജര്‍മ്മനി നല്‍കിയത്.
യുവ വോട്ടര്‍മാര്‍ക്കിടയില്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിനും സര്‍ക്കാരിനുമെതിരെ വലിയ തോതിലുള്ള അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നാണ് പുതിയ പോള്‍ സര്‍വ്വേകളും വ്യക്തമാക്കുന്നത്. സൈനിക സേവനം, താങ്ങാനാവുന്ന ഭവനവില, കാലാവസ്ഥാ നയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ രാഷ്ട്രീയ നേതൃത്വം അവഗണിക്കുകയാണെന്ന് 82 ശതമാനം ജര്‍മ്മന്‍ ജനങ്ങളും വിശ്വസിക്കുന്നു.

Comments: